കരോൾബാഗിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചതായി സ്ഥിരീകരണം. നളിനാക്ഷിയമ്മ, മകൾ ജയശ്രീ, മകൻ വിദ്യാസാഗർ എന്നിവരാണ് മരിച്ചത്. ദില്ലിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുടുംബം. കേരളത്തിൽ നിന്നുള്ള 13 അംഗ സംഘമായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. എറണാകുളം ചേരാനെല്ലൂർ സ്വദേശികളാണ് ഇവർ. അപകടത്തിൽ 17 പേരാണ് ഇതുവരെ മരിച്ചത്.